കാര്‍ഷികകോളേജില്‍ ഓണാഘോഷം

Posted on: 26 Aug 2015നീലേശ്വരം: പടന്നക്കാട് കാര്‍ഷിക കോളേജ് ഓണാഘോഷത്തിന്റെ ഭാഗമായി ഹോം സയന്‍സ് വകുപ്പ് വിദ്യാര്‍ഥികള്‍ വൈവിധ്യമാര്‍ന്ന ഭക്ഷണവിഭവങ്ങള്‍ ഒരുക്കി. ആഘോഷം നടന്‍ പി.ബാലചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ഓണക്കിറ്റുകള്‍ ജനറല്‍ കൗണ്‍സില്‍ അംഗം ഡോ. സോണി സെബാസ്റ്റ്യന്‍ വിതരണം ചെയ്തു. വനിത മെസ് ഹാളിന്റെ പ്രവേശനം കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.ദിവ്യ ഉദ്ഘാടനംചെയ്തു. കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. എം.ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. ഉറിയടി, പൂക്കളം, വടംവലി തുടങ്ങിയ മത്സരങ്ങള്‍ ഉണ്ടായിരുന്നു.
ശ്രീനാരായണഗുരുജയന്തി ആഘോഷം
കാഞ്ഞങ്ങാട്: എസ്.എന്‍.ഡി.പി. കല്ലൂരാവിശാഖ 30-ന് ഗുരുജയന്തി ആഘോഷം സംഘടിപ്പിക്കും. രാവിലെ ഒമ്പതിന് ഹൊസ്ദുര്‍ഗ് യൂണിയന്‍ പ്രസിഡന്റ് കെ. കുമാരന്‍ ഉദ്ഘാടനംചെയ്യും. സെക്രട്ടറി പി.വി.വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.
ഓണക്കിറ്റ് നല്കി
കാഞ്ഞങ്ങാട്: എസ്.എന്‍.ഡി.പി. ആവിക്കര-ഗാര്‍ഡര്‍ വളപ്പ് ശാഖ വാര്‍ഷിക പൊതുയോഗം നടന്നു. ചന്ദ്രഭാനു ഉദ്ഘാടനംചെയ്തു. കെ.കണ്ണന്‍കുഞ്ഞി അധ്യക്ഷതവഹിച്ചു. പി.ദാമോദരന്‍ പണിക്കര്‍ എസ്.എസ്.എല്‍.സി. വിജയികളെ അനുമോദിച്ചു. കെ.കുമാരന്‍ ഓണക്കിറ്റ് വിതരണംചെയ്തു.

ഓണത്തല്ല് മത്സരം
നീലേശ്വരം; കക്കാട്ട് നന്മ പുരുഷ സ്വയംസഹായസംഘം ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണനാളായ വെള്ളിയാഴ്ച ഓണത്തല്ല് മത്സരം സംഘടിപ്പിക്കും. ഉച്ചയ്ക്ക് മൂന്നിന് കക്കാട്ട് ക്ഷേത്രപരിസരത്തുള്ള പുഞ്ചക്കണ്ടത്തിലാണ് മത്സരം. വിജയികള്‍ക്ക് 1111 രൂപ, 777 രൂപ, 555 രൂപ കാഷ് അവാര്‍ഡ് സമ്മാനിക്കും. പങ്കെടുക്കുന്നവര്‍ 9447912439, 9747070528, 9656753095, 9744358046 എന്നീ നന്പറുകളില്‍ വിളിച്ച് റജിസ്റ്റര്‍ചെയ്യണം. പ്രവേശനഫീസ് 20 രൂപയാണെന്ന് സംഘാടകര്‍ അറിയിച്ചു.

More Citizen News - Kasargod