അഗതി-അനാഥ ദിനാചരണം ഇന്ന്‌

Posted on: 26 Aug 2015കാഞ്ഞങ്ങാട്: ജില്ലാതല അഗതി-അനാഥ ദിനാചരണം ബുധനാഴ്ച കാഞ്ഞങ്ങാട് മുസ്ലിം യത്തിംഖാനയില്‍ നടക്കും. മദര്‍ തെരേസയുടെ ജന്മദിനമാണ് സംസ്ഥാന സര്‍ക്കാര്‍ അനാഥ-അഗതി ദിനമായി ആചരിക്കുന്നത്. രാവിലെ 11ന് ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും. നഗരസഭാധ്യക്ഷ കെ.ദിവ്യ അധ്യക്ഷതവഹിക്കും. എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍ (ഉദുമ), പി.ബി.അബ്ദുള്‍റസാഖ്, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) എന്നിവര്‍ സംബന്ധിക്കും. ഡോ. സി.ബാലന്‍ പ്രഭാഷണം നടത്തും.
ജോലി ഒഴിവ്
കാഞ്ഞങ്ങാട്:
പെരിയ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ 3000 രൂപ പ്രതിമാസ വേതനത്തില്‍ ഒ.പി. കൗണ്ടര്‍സ്റ്റാഫിന്റെ ഒഴിവുണ്ട്. അഭിമുഖം 31ന് രാവിലെ 11ന്.
ഐ.എന്‍.ടി.യു.സി. ജില്ലാ പഠനക്യാമ്പ് സമാപിച്ചു
നീലേശ്വരം:
വാഹനാപകടങ്ങള്‍ നിത്യസംഭവങ്ങളായ സാഹചര്യത്തില്‍ ദേശീയപാത ഉള്‍പ്പെടെയുള്ള റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.ടി.യു.സി. ജില്ലാ നേതൃത്വപരിശീലന ക്യാമ്പ് ആവശ്യപ്പെട്ടു. സമാപനസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.സി.ജോസ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി.ദേവ് അധ്യക്ഷത വഹിച്ചു. എ.വിനോദ് കുമാര്‍, ഡോ. കെ.വി.ശശിധരന്‍, പി.കെ.വിനയകുമാര്‍, കെ.എന്‍.ശശി, ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്‍, വി.കെ.കുഞ്ഞിരാമന്‍, കെ.എം.ശ്രീധരന്‍, ജോസ് സെബാസ്റ്റ്യന്‍, ടി.വി.കുഞ്ഞിരാമന്‍, സി.ഒ.സജി തുടങ്ങിയവര്‍ സംസാരിച്ചു. സപ്തംബര്‍ രണ്ടിന്റെ ദേശീയപണിമുടക്ക് വിജയിപ്പിക്കാന്‍ തീരുമാനിച്ചു.

More Citizen News - Kasargod