െ എ.എന്‍.ടി.യു.സി. നേതൃത്വപരിശീലന ക്യാമ്പില്‍ സര്‍ക്കാറിന് വിമര്‍ശം

Posted on: 26 Aug 2015ചെറുവത്തൂര്‍: കാടങ്കോട്ട് നടന്ന ഐ.എന്‍.ടി.യു.സി. ജില്ലാ നേതൃത്വപരിശീലന ക്യാമ്പില്‍ സംസ്ഥാന സര്‍ക്കാറിന് വിമര്‍ശം. ഓണക്കാലത്തുപോലും തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടാനുള്ള ശ്രമമാണ് സര്‍ക്കറിന്റേതെന്ന് ക്യാമ്പ് പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ തൊഴില്‍പ്രശ്‌നം സംബന്ധിച്ചും പ്രമേയം അവതരിപ്പിച്ചു.
മടക്കര മത്സ്യബന്ധന തുറമുഖത്തെ ടോള്‍പിരിവ് എട്ടുരൂപയില്‍നിന്ന് 25 രൂപയാക്കിയ തുറമുഖവകുപ്പ് കമ്മീഷണറുടെ നടപടി, റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാത്ത സര്‍ക്കാര്‍ നടപടി എന്നിവയ്‌ക്കെതിരെയും ക്യാമ്പില്‍ വിമര്‍ശവും പ്രമേയവുമുണ്ടായി. സപ്തംബര്‍ രണ്ടിന്റെ ദേശീയപണിമുടക്ക് വിജയിപ്പിക്കാനും ക്യാമ്പ് ആഹ്വാനം ചെയ്തു.
സമാപനസമ്മേളനം ഐ.എന്‍.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.സി.ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി.ദേവ് അധ്യക്ഷതവഹിച്ചു. എ.വി.വിനോദ്കുമാര്‍, ഡോ. കെ.വി.ശശിധരന്‍, പി.കെ.വിനയകുമാര്‍, കെ.എന്‍.ശശി, ഇട്ടപ്പുറം കുഞ്ഞിക്കണ്ണന്‍, ജോസ് സെബാസ്റ്റ്യന്‍, െക.എം.ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ ആദ്യകാല നേതാക്കളെ ആദരിക്കുകയും വിവിധമേഖലകളില്‍ മികവുപുലര്‍ത്തിയവരെ അനുമോദിക്കുകയും ചെയ്തു.

More Citizen News - Kasargod