പെന്‍ഷന്‍ ഓണത്തിനുമുമ്പ് നല്കണം -കെ.എസ്.കെ.ടി.യു.

Posted on: 26 Aug 2015കാസര്‍കോട്: കര്‍ഷകത്തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശ്ശികസഹിതം ഓണത്തിനുമുമ്പ് വിതരണം ചെയ്യണമെന്ന് കെ.എസ്.കെ.ടി.യു. ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. നിലവില്‍ ബാങ്ക് അക്കൗണ്ടിലൂടെയോ പോസ്റ്റോഫീസ് അക്കൗണ്ടിലൂടെയോ ആണ് പെന്‍ഷന്‍ ലഭിക്കുന്നത്. ഒമ്പതുമാസത്തെ പെന്‍ഷന്‍ ഓരോരുത്തര്‍ക്കും കിട്ടാനുണ്ട്. ഒരുമാസത്തെ പെന്‍ഷന്‍ അക്കൗണ്ടിലെത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പലര്‍ക്കും കിട്ടിയിട്ടില്ല. ഓണമടുത്തതോടെ രണ്ടുമാസത്തെ കുടിശ്ശികകൂടി അനുവദിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. വാഗ്ദാനമല്ലാതെ ഒരാള്‍ക്കുപോലും ഈ തുകയും ലഭിച്ചിട്ടില്ല. കുടിശ്ശികതീര്‍ത്ത് പെന്‍ഷന്‍ കിട്ടിയാല്‍ ഇത്തവണത്തെ ഓണത്തിനുള്ള സാധനങ്ങള്‍ വാങ്ങാമെന്ന പ്രതീക്ഷയിലായിരുന്നു ഓരോരുത്തരും. എന്നാല്‍, സര്‍ക്കാര്‍ അനാസ്ഥ കാരണം കര്‍ഷകത്തൊഴിലാളികള്‍ക്ക് ഇത്തവണയും കണ്ണീരോണമാകുമെന്ന ആശങ്കയുണ്ട്. മൂന്നുമാസത്തെയെങ്കിലും കുടിശ്ശിക പെന്‍ഷന്‍ ഓണത്തിനുമുമ്പായി അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം സമരത്തിനിറങ്ങുമെന്നും ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

More Citizen News - Kasargod