ഗോവയില്‍ ഓണാഘോഷത്തിന് തുടക്കം

Posted on: 26 Aug 2015പനജി: വാസ്‌കോ രവീന്ദ്രഭവനില്‍ ഫാഗ്മ ട്രോഫിക്കുവേണ്ടി നടന്ന ഓള്‍ ഗോവ പൂക്കളമത്സരത്തോടെ ഗോവയില്‍ ഓണാഘോഷത്തിന് തുടക്കമായി. പി.ഡി.എ. ചെയര്‍മാന്‍ കൂടിയായ മിലിന്ദ് നായിക് ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വാസ്‌കോ എം.എല്‍.എ.യും കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ കാര്‍ലോസ് അല്‍മേഡയും മര്‍മഗോവ മുനിസിപ്പല്‍ കൗണ്‍സില്‍ അധ്യക്ഷ ലോവിന ഡിസൂസയും മുഖ്യാതിഥികളായിരുന്നു.
ഫാഗ്മ പ്രസിഡന്റ് എന്‍.പി.വാസു നായര്‍ അധ്യക്ഷതവഹിച്ചു. ഗോവന്‍ സമൂഹത്തിന്റെ ഭാഗമായിത്തീര്‍ന്ന മലയാളികള്‍ക്ക് അവരുടേതായ സാംസ്‌കാരിക പ്രവര്‍ത്തന മുഖ്യാലയത്തിനും ഒത്തുചേരലിനും വേണ്ട ഭൂമി ഗോവയുടെ മധ്യഭാഗത്തുള്ള കുര്‍ത്താളിമില്‍ ലഭ്യമാക്കാന്‍ സര്‍ക്കാറില്‍ സ്വാധീനം ചെലുത്തുമെന്ന് എം.എല്‍.എ. കാര്‍ലോസ് പറഞ്ഞു.
അഖിലഗോവ പൂക്കളമത്സരത്തില്‍ തുടര്‍ച്ചയായി രണ്ടാംതവണയും ബിച്ചോളിം കല്പക കള്‍ച്ചറല്‍ അസോസിയേഷനുവേണ്ടി ഷാബിന്ദ് ചന്ദ്രദാസ് നയിച്ച ടീം വജയികളായി. ട്രോഫിയും നവ്ഹിന്ദ് ടൈംസ് സ്‌പോണ്‍സര്‍ ചെയ്ത 10,001 രൂപയുടെ കാഷ് പ്രൈസും കരസ്ഥമാക്കി. രണ്ടാംസമ്മാനമായ 7,001 രൂപയും ട്രോഫിയും റോസി മോഹന്‍ദാസ് നയിച്ച പോണ്ട ജി.എം.സി.എ. ടീം നേടി. രജനി രമേശ് നയിച്ച പനജി കേരള സമാജം ടീം മൂന്നാംസമ്മാനമായ 5,001 രൂപയും ട്രോഫിയും നേടി. മത്സരത്തില്‍ പങ്കെടുത്ത മറ്റ് ആറു ടീമുകള്‍ക്കും 1500 രൂപ വീതം പ്രോത്സാഹനസമ്മാനമായി നല്കി. മന്ത്രി മിലിന്ദ് നായക് സമ്മാനം വിതരണം ചെയ്തു.

More Citizen News - Kasargod