പയം-ബീട്ടിയടുക്കം റോഡ് ഉദ്ഘാടനം ചെയ്തു

Posted on: 26 Aug 2015കാസര്‍കോട്: 2014-15 വാര്‍ഷികപദ്ധതിയില്‍ ത്രിതല പഞ്ചായത്ത് വിഹിതം ഉള്‍പ്പെടുത്തി 17 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പയം-ബീട്ടിയടുക്കം റോഡ് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. മുളിയാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.ഭവാനി അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.മാധവന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.സുരേഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം കെ.ലക്ഷ്മണന്‍, ഗ്രാമപ്പഞ്ചായത്തംഗം ഇ.മണികണ്ഠന്‍, ബി.കെ.നാരായണന്‍, വൈ.ജനാര്‍ദനന്‍, കെ.പി.സതീശന്‍, വി.പ്രേമാവതി, പി.കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod