ടെറിട്ടോറിയല്‍ ആര്‍മി റിക്രൂട്ട്‌മെന്റ്

Posted on: 26 Aug 2015കാസര്‍കോട്: കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സോള്‍ജ്യര്‍ (ജനറല്‍ ഡ്യൂട്ടി)-13, ക്ലാര്‍ക്ക് (സ്റ്റാഫ് ഡ്യൂട്ടീസ്)-നാല്, ഷെഫ് കമ്യൂണിറ്റി-മൂന്ന്, ആര്‍ട്ടിസെന്‍ മെറ്റ് (ബ്ലാക്ക്‌സ്മിത്ത്)-ഒന്ന്, ഹൗസ്‌കീപ്പര്‍-ഒന്ന് എന്നീ തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ആന്ധ്രപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, കേന്ദ്രഭരണപ്രദേശങ്ങളായ ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ഗോവ, ദാമന്‍ദിയൂ, ലക്ഷദ്വീപ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലുളള 18നും 42നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സപ്തംബര്‍ 14-ന് കണ്ണൂര്‍ കോട്ടമൈതാനത്ത് രാവിലെ ആറുമണിമുതല്‍ 9.30വരെ കായികക്ഷമതാ പരീക്ഷയ്ക്ക് റജിസ്റ്റര്‍ ചെയ്യണം. സപ്തംബര്‍ 15-18വരെ കായിക്ഷമതാപരീക്ഷ നടത്തും.
എസ്.എസ്.എല്‍.സി.യും പ്ലസ്ടു, തത്തുല്യ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്കും എല്ലാവിഷയത്തിനും 40 ശതമാനം മാര്‍ക്കും നേടിയവര്‍ക്ക് ക്ലാര്‍ക്ക് വിഭാഗത്തില്‍ അപേക്ഷിക്കാം. എസ്.എസ്.എല്‍.സി.ക്ക് 45 ശതമാനം മാര്‍ക്കുനേടിയവര്‍ക്ക് സോള്‍ജ്യര്‍ വിഭാഗത്തിലും എസ്.എസ്.എല്‍.സി. പാസായവര്‍ക്ക് ട്രേഡ്‌സ്മാന്‍ വിഭാഗത്തിലും അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് 160 സെ.മീ ഉയരവും 50 കി.ഗ്രാം ഭാരവും 77 സെ.മീ നെഞ്ചളവും അഞ്ച് സെ.മീ വികസിപ്പിക്കാനും കഴിയണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ ബര്‍ണശ്ശേരിയിലെ 122 ഇന്‍ഫന്ററി ബറ്റാലിയനുമായി ബന്ധപ്പെടുക.

More Citizen News - Kasargod