ആര്‍.എം.എസ്.എ. ഓഫീസിലേക്ക് കെ.എസ്.ടി.എ. മാര്‍ച്ച് നടത്തി

Posted on: 26 Aug 2015കാസര്‍കോട്: ആര്‍.എം.എസ്.എ. അധ്യാപകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് കാസര്‍കോട്ടെ ആര്‍.എം.എസ്.എ. ഓഫീസിലേക്ക് അധ്യാപകരുടെ മാര്‍ച്ച്. ആര്‍.എം.എസ്.എ. വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്ക് ഓണസമയത്ത് അര്‍ഹതപ്പെട്ട ശമ്പളം നിഷേധിച്ചുകൊണ്ടുള്ള ഡയറക്ടറുടെ ഉത്തരവ് പിന്‍വലിച്ച് ശമ്പളം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. കെ.മോഹനന്‍ അധ്യക്ഷതവഹിച്ചു. കെ.രാഘവന്‍, എം.ബാലകൃഷ്ണന്‍, സി.എം.മീനാകുമാരി, എ.പവിത്രന്‍, പി.ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod