ബി.ജെ.പി. ബൂത്ത്കമ്മിറ്റി രൂപവത്കരിച്ചു

Posted on: 26 Aug 2015ചിറ്റാരിക്കാല്‍: ബി.ജെ.പി. ഈസ്റ്റ് എളേരി 14-ാം വാര്‍ഡ് ബൂത്ത്കമ്മിറ്റി രൂപവത്കരിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി എം.എല്‍.ഗോപി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. തൃക്കരിപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ഹരികുമാര്‍ അധ്യക്ഷതവഹിച്ചു. എന്‍.കെ.ബാബു, എ.പി.പി.വേണുനാഥ്, എം.കെ.സുമോദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അജേഷ് കമ്പല്ലൂര്‍ (പ്രസി.), വി.വി.സുധ (വൈസ് പ്രസി.), സി.പി.ജിതേഷ് (ജന. സെക്ര.), പി.വി.രതീഷ് (സെക്ര.).
നിറപുത്തിരി വ്യാഴാഴ്ച
രാജപുരം:
എരിഞ്ഞിലംകോട് ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിറപുത്തിരി വ്യാഴാഴ്ച നടക്കും. താന്ത്രിക കര്‍മങ്ങള്‍ക്ക് മേല്‍ശാന്തി സനാതന ശിവരൂരായ നേതൃത്വം നല്കും. ദേവസ്വം ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. പി.കെ.ചന്ദ്രശേഖരന്‍ നായര്‍ക്ക് സ്വീകരണം നല്കും.
സ്റ്റുഡന്റ് പോലീസ് കാഡറ്റ്
ഓണക്യാമ്പ് തുടങ്ങി
രാജപുരം:
ബളാംതോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റ് ഓണക്യാമ്പ് തുടങ്ങി. വെള്ളരിക്കുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷ് ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ.ജെയിംസ് അധ്യക്ഷതവഹിച്ചു. രാജപുരം എസ്.ഐ. രാജീവന്‍ വലിയവളപ്പില്‍, ആരോഗ്യപ്രവര്‍ത്തകരായ ഡി.എസ്.ഉദയകുമാര്‍, കെ.രാജേഷ്, അധ്യാപകരായ ജെയ്‌മോന്‍ മാത്യു, സിന്ധു, വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പാണത്തൂര്‍ മൈലാട്ടി കോളനിയില്‍ ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി.

More Citizen News - Kasargod