സംഘാടകസമിതി

Posted on: 26 Aug 2015കാസര്‍കോട്: എ.കെ.എസ്.ടി.യു. സംസ്ഥാന സമിതി കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെ നടത്തുന്ന വിദ്യാഭ്യാസ രക്ഷാജാഥ സപ്തംബര്‍ 13-ന് നടക്കും. വൈകിട്ട് നാലിന് കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം രുപവത്കരിച്ചു. സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. പി.രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: ഇ.കെ.നായര്‍ (ചെയ.), ബി.പി.അഗ്ഗിത്തായ (വൈ.ചെയ.), വി.നാരായണന്‍ (കണ്‍.), ടി.എ.അജയകുമാര്‍ (ജോ.കണ്‍.), വി.പ്രശാന്തന്‍ (ഖജാ.).

More Citizen News - Kasargod