സുതാര്യകേരളം ജില്ലാസെല്ലില്‍ നിയമനം

Posted on: 26 Aug 2015കാസര്‍കോട്: മുഖ്യമന്ത്രിയുടെ പരാതിപരിഹാരകേന്ദ്രമായ 'സുതാര്യകേരളം' ജില്ലാ സെല്ലില്‍ കോ ഓര്‍ഡിനേറ്റര്‍, ഡി.ടി.പി. ഓപ്പറേറ്റര്‍, മെസഞ്ചര്‍ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനത്തിന് അഭിമുഖം നടത്തും. സപ്തംബര്‍ ഒന്നിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്കുശേഷം മൂന്നുവരെ കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലാണ് അഭിമുഖം. സുതാര്യകേരളംസെല്ലില്‍ പ്രവര്‍ത്തിച്ച് മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ബിരുദവും, ജേര്‍ണലിസം ഡിപ്ലോമയുമാണ് യോഗ്യത. കമ്പ്യൂട്ടര്‍ (ഇംഗ്ലീഷ്, മലയാളം) പരിജ്ഞാനം ആവശ്യമാണ്. ഡി.ടി.പി. ഓപ്പറേറ്റര്‍ക്ക് ഡി.ടി.പി.യും കമ്പ്യൂട്ടര്‍ ഫോട്ടോസ്‌കാനിംഗ്, ഇന്റര്‍നെറ്റ് സംവിധാനത്തില്‍ പ്രവര്‍ത്തനപരിചയവുമുണ്ടായിരിക്കണം. പത്താംക്ലാസ് പാസായവര്‍ക്ക് മെസഞ്ചര്‍ തസ്തികയില്‍ അപേക്ഷിക്കാം. ഇരുചക്രവാഹനമോടിക്കാനറിഞ്ഞിരിക്കണം. പ്രായപരിധി 22-40. ഫോണ്‍: 04994 255145

More Citizen News - Kasargod