ഡയറ്റ് ലക്ചറര്‍; പ്രമോഷനുള്ള വിജ്ഞാപനത്തില്‍ ദുരൂഹത: എ.കെ.എസ്.ടി.യു.

Posted on: 26 Aug 2015കാസര്‍കോട്: ഡയറ്റ് ലക്ചറര്‍ തസ്തികയിലേക്ക് സ്‌കൂള്‍ അധ്യാപകര്‍ക്ക് അപേക്ഷിക്കാവുന്ന പ്രമോഷന്‍ വിജ്ഞാപനത്തില്‍ ദുരൂഹതയുണ്ടെന്ന് എ.കെ.എസ്.ടി.യു. ജില്ലാക്കമ്മറ്റി ആരോപിച്ചു. കഴിഞ്ഞദിവസമാണ് ഡി.പി.ഐ. വിജ്ഞാപനമിറക്കിയത്. ഇതില്‍ പ്രൈമറി അധ്യാപകരെ ഒഴിവാക്കാന്‍ യോഗ്യതാ മാനദണ്ഡം പുതുക്കിയിരിക്കുകയാണ്. എം.എഡ്. നേടിയശേഷം അഞ്ചുവര്‍ഷത്തെ അധ്യാപകപരിചയം വേണം എന്ന പുതിയ മാനദണ്ഡം പ്രൈമറി അധ്യാപകര്‍ ഉള്‍പ്പെട്ട യോഗ്യരായ അധ്യാപകരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഡയറ്റ് ലക്ചറര്‍ യോഗ്യത പല അധ്യാപകരും നേടിയിരിക്കുന്നത് സ്‌കൂളുകളില്‍ 20-ഓളം വര്‍ഷത്തെ സര്‍വീസിനുശേഷമാണ്. വിജ്ഞാപനപ്രകാരം യോഗ്യത കൂടാതെ അഞ്ചുവര്‍ഷംകൂടി സര്‍വീസ് ഉണ്ടായാല്‍ മാത്രമെ ഡയറ്റ് ലക്ചറര്‍ ഒഴിവിലേക്ക് പരിഗണിക്കൂ എന്നുപറയുമ്പോള്‍ യോഗ്യതനേടിയ പല അധ്യാപകരും പെന്‍ഷനാവുന്ന സ്ഥിതിയിലേക്കെത്തും. ഒരു പ്രൈമറി പ്രഥമാധ്യാപകന്‍ ആകാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ടെസ്റ്റ് ഉള്‍പ്പെടെ പാസാകണമെങ്കിലും ഡയറ്റ് പ്രിന്‍സിപ്പല്‍ ആകുന്നതിന് ഇത്തരത്തിലുള്ള ഒരു മാനദണ്ഡവും ബാധകമാക്കിയതായി കാണുന്നില്ല. ഈ സാഹചര്യം നിലനിലെ്ക്ക എം.എഡി.ന് ശേഷം അഞ്ചുവര്‍ഷം എന്ന മാനദണ്ഡം ഒഴിവാക്കി അര്‍ഹരായ എല്ലാ അധ്യാപകരെയും പ്രമോഷന്‍ലിസ്റ്റിലേക്ക് പരിഗണിക്കണമെന്ന് എ.കെ.എസ്.ടി.യു. കാസര്‍കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.

More Citizen News - Kasargod