ഓണാഘോഷം നടത്തും

Posted on: 26 Aug 2015രാജപുരം: ഒടയംചാല്‍ എ.കെ.ജി. സാംസ്‌കാരികവേദി, ഹെഡ്‌ലോഡ് ആന്‍ഡ് ടിമ്പര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ഓട്ടോ ടാക്‌സി ആന്‍ഡ് മോട്ടോര്‍ എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍, വ്യാപാരികള്‍, സ്വയംസഹായ സംഘങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഉത്രാടനാളില്‍ ഒടയംചാലില്‍ ഓണാഘോഷം നടത്തും. ഇതിന്റെ ഭാഗമായി രാവിലെ 10ന് കോടോം-ബേളൂര്‍ പഞ്ചായത്തിലെ അഗതി ആശ്രയ ലിസ്റ്റില്‍പ്പെട്ട 70 കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ മത്സരങ്ങള്‍ നടത്തും. വൈകിട്ട് മൂന്നിന് ഉത്തരമേഖല വടംവലി മത്സരവും സാംസ്‌കാരിക സമ്മേളനവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനം ചെയ്യും. സന്തോഷ് ഒടയംചാല്‍ അധ്യക്ഷതവഹിക്കും. വത്സന്‍ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ഗ്രന്ഥശാലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. പി.അപ്പുക്കുട്ടനെ ആദരിക്കും. പത്രസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ സന്തോഷ് ഒടയംചാല്‍, അനീഷ് താനം, സി.സി.ബെന്നി എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod