സമൂഹവിവാഹം 30-ന്

Posted on: 26 Aug 2015കാഞ്ഞങ്ങാട്: പടന്നക്കാട്ടെ മെഹ്ബുബ മില്ലത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് 30-ന് സമൂഹ വിവാഹം നടത്തും. പ്രദേശത്തെ അഞ്ച് നിര്‍ധനരായ പെണ്‍കുട്ടികള്‍ക്കാണ് സമൂഹവിവാഹത്തില്‍ സഹായങ്ങള്‍ നല്‍കുന്നത്. ഓരോ പെണ്‍കുട്ടിക്കും ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങളും വിവാഹവസ്ത്രങ്ങളും നല്‍കുന്നതിനുപുറമെ ഉപജീവനമാര്‍ഗമെന്നോണം ഒരു ഓട്ടോറിക്ഷയും നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമൂഹവിവാഹത്തിന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ളവര്‍ കാര്‍മികത്വം വഹിക്കും. പൊതുസമ്മേളനം കര്‍ണാടകമന്ത്രി യു.ടി.ഖാദര്‍ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. സമൂഹവിവാഹത്തിന് മുന്നോടിയായി 28, 29 തീയതികളില്‍ മതപ്രഭാഷണവും നടക്കും. പത്രസമ്മേളനത്തില്‍ ഇ.കെ.കെ. പടന്നക്കാട്, എന്‍.ഷംസുദ്ദീന്‍, ജലീല്‍ പടന്നക്കാട്, തഹ്‌സീന്‍ ഇസ്മയില്‍, പി.സി.ഇസ്മയില്‍, മൂസ പടന്നക്കാട് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod