സഹകരണ ആസ്​പത്രിയില്‍ അക്രമം: രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ക്ക് പരിക്ക്

Posted on: 25 Aug 2015നീലേശ്വരം: തേജസ്വിനി സഹകരണ ആസ്​പത്രിയില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കുെേനര അക്രമം. ഡോക്ടറെയും വനിതാ ജീവനക്കാരെയും ആക്രമിക്കാന്‍തുനിഞ്ഞ സംഘത്തെ പോലീസെത്തി പിടികൂടി. അക്രമത്തില്‍ പരിക്കേറ്റ ആസ്​പത്രി സെക്യൂരിറ്റിജീവനക്കാരെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
പടന്നക്കാട് അമന്തംപള്ള സ്വദേശികളായ നസീബ്, രാജന്‍ എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാലിന് അസുഖമായി കാറില്‍ എത്തിയ ഇവര്‍ ആസ്​പത്രി ജീവനക്കാരുമായി വാക്കേറ്റംനടത്തുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. സെക്യൂരിറ്റി ജീവനക്കാരായ ബി.നിഷാന്ത് (23), വി.സരീഷ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നീേലശ്വരം പോലീസ് സ്ഥലത്തെത്തി അക്രമികളെ വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും പോലീസിനുനേരെയും ബലംപ്രയോഗിച്ചതിനാല്‍ ഏറെ സാഹസികമായാണ് സ്റ്റേഷനില്‍ എത്തിച്ചത്. ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പ്രതിഷേധിച്ചു. കെ.ബേബി അധ്യക്ഷതവഹിച്ചു. ടി.കെ.രവി, കെ.രഘു, എ.മധു, പി.രാജേഷ്, ടി.വി.സ്‌നേഹരാജന്‍, കെ.പി.സതീശന്‍, എം.രവീന്ദ്രന്‍, കെ.രാജന്‍, ടി.ജി.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod