പച്ചിക്കാരന്‍ തറവാട് ആലക്കോട് താവഴി സംഗമം

Posted on: 25 Aug 2015പുല്ലൂര്‍: നാല് തലമുറകളുടെ ഒത്തുചേരലിന് വേദിയായി പച്ചിക്കാരന്‍ തറവാട് ആലക്കോട് താവഴി സംഗമം നടന്നു. പച്ചിക്കാരന്‍ തറവാടിന്റെ പ്രധാന താവഴികളിലൊന്നായ ആലക്കോട് താവഴിയിലെ നൂറിലധികംവരുന്ന അംഗങ്ങള്‍ സംഗമത്തിനെത്തി. കരിവെള്ളൂര്‍, ബന്തടുക്ക, പാണത്തൂര്‍, മുള്ളേരിയ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നെല്ലാം അംഗങ്ങള്‍ സംഗമത്തില്‍ പങ്കെടുക്കാനെത്തി. താവഴി അംഗമായ ഉദുമ എം.എല്‍.എ. കെ.കുഞ്ഞിരാമന്‍, താവഴി രക്ഷാധികാരി പി.ഗോപിനാഥന്‍, തറവാട് കമ്മിറ്റി പ്രസിഡന്റ് പി.ദാമോദരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod