ക്ഷീരകര്‍ഷകര്‍ക്ക് ഉത്പാദക ബോണസ് നല്കി

Posted on: 25 Aug 2015പൊയിനാച്ചി: കരിച്ചേരി-തൂവള്‍ കൂട്ടപ്പുന്ന ക്ഷീരോത്പാദക സഹകരണസംഘം ക്ഷീരകര്‍ഷകര്‍ക്ക് ഉത്പാദക ബോണസ്സും മില്‍മയുടെ ഇന്‍സെന്റീവും വിതരണംചെയ്തു. മൂന്നുലക്ഷം രൂപ ഉത്പാദക ബോണസ്സായും മുപ്പതിനായിരംരൂപ ഇന്‍സന്റീവുമായാണ് നല്കിയത്.
പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍ വിതരണംനിര്‍വഹിച്ചു. സംഘം പ്രസിഡന്റ് ടി.മാധവന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ചന്തുക്കുട്ടി പൊഴുതല, എം.മാധവന്‍ നമ്പ്യാര്‍ വെള്ളാക്കോട്, ടി.മാധവന്‍ നായര്‍ പുളിയക്കര, സംഘം സെക്രട്ടറി ഗോപാലകൃഷ്ണന്‍ കരിച്ചേരി, എ.നാരായണന്‍ നായര്‍ മുതിരക്കൊച്ചി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod