പൂക്കളമൊരുക്കി റിസോഴ്‌സ് അധ്യാപകര്‍

Posted on: 25 Aug 2015ഉളിയത്തടുക്ക: പൂക്കളമൊരുക്കിയും സുന്ദരിക്ക് പൊട്ടുതൊട്ടും ചട്ടി പൊട്ടിക്കലുമായി കാസര്‍കോട് ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ അധ്യാപകര്‍ ഓണം ആഘോഷിച്ചു. വിഭവസമൃദ്ധമായ സദ്യയൊരുക്കിയിരുന്നു. സര്‍വശിക്ഷാ അഭിയാന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ അയുബ്ഖാന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രവീന്ദ്രനാഥ്, ബി.പി.ഒ. മുഹമ്മദ് സാലി, ട്രെയിനര്‍മാരായ കെ.സുരേന്ദ്രന്‍, പി.കെ.ജയരാജ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod