സ്‌കൂട്ടറില്‍ കത്തിയും കഞ്ചാവും: യുവാവ് അറസ്റ്റില്‍

Posted on: 25 Aug 2015മഞ്ചേശ്വരം: കഞ്ചാവും മാരകായുധങ്ങളും സൂക്ഷിച്ച സ്‌കൂട്ടര്‍ ഉപേക്ഷിച്ച് കടന്ന കേസിലെ പ്രതി അറസ്റ്റിലായി. ഉപ്പള സ്വദേശി റമീസ് (36) ആണ് പിടിയിലായത്. മുമ്പ് ഉപ്പള പോലീസ് കണ്‍ട്രോള്‍ റൂം ആക്രമിച്ച കേസിലും പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് കോടതിയില്‍ ഹാജരാവാതെ മുങ്ങുകയായിരുന്നു. തുടര്‍ന്ന് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് പ്രതാപ് നഗറില്‍ സംശയസാഹചര്യത്തില്‍ കണ്ട റമീസിനെ നാട്ടുകാര്‍ പിടികൂടിയെങ്കിലും പോലീസെത്തുമ്പോഴേക്കും കടന്നു. അന്ന് ഉപേക്ഷിച്ച സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് അത് പോലീസ് തിരയുന്ന പിടികിട്ടാപ്പുള്ളി റമീസിന്റേതാണെന്ന് സൂചന ലഭിച്ചത്. ഊര്‍ജിത അന്വേഷണത്തിലാണ് റമീസിനെ ഞായറാഴ്ച രാത്രി മഞ്ചേശ്വരം എസ്.ഐ. പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉപ്പളയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ രണ്ട് വാറന്റ് കേസുകള്‍ മഞ്ചേശ്വരം സ്റ്റേഷനിലുണ്ടെന്ന് പോലീസ് പറഞ്ഞു.

More Citizen News - Kasargod