എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിലേക്ക് കുട്ടികളുടെ ഓണസമ്മാനം

Posted on: 25 Aug 2015കാഞ്ഞങ്ങാട്: രാജപുരം ടാഗോര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ഓണസമ്മാനവുമായെത്തിയത് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത കുടുംബത്തിലേക്ക്. രാജപുരത്തെ മഹേന്ദ്രപ്രസാദിന്റെ വീട്ടിലാണ് കുട്ടികള്‍ എത്തിയത്. മഹേന്ദ്രപ്രസാദിന്റെ രോഗികളായ മാതാപിതാക്കള്‍ക്കൊപ്പം സ്‌നേഹം പങ്കിട്ടും അവര്‍ക്ക് ഓണക്കോടിയും പണവും ഭക്ഷണസാധനങ്ങളും നല്കി കുട്ടികള്‍ സമയം ചെലവിട്ടു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫ്രാന്‍സിസ് കെ.മാണി, പ്രഥമാധ്യാപകന്‍ പ്രകാശ് സെബാസ്റ്റ്യന്‍, അധ്യാപകര്‍ എന്നിവര്‍ നേതൃത്വംനല്കി.

More Citizen News - Kasargod