റോഡുകളുടെ ദുരവസ്ഥ: ഡി.വൈ.എഫ്.ഐ. ദേശീയപാത ഉപരോധിച്ചു

Posted on: 25 Aug 2015കാസര്‍കോട്: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ ജില്ലയിലെ എട്ടുകേന്ദ്രങ്ങളില്‍ ദേശീയപാത ഉപരോധിച്ചു. ഇതേത്തുടര്‍ന്ന് ദേശീയപാതയിലെ ഗതാഗതം ഏതാനും മിനിറ്റുകള്‍ സ്തംഭിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണി മുതല്‍ 5.10 വരെയായിരുന്നു ഉപരോധം. ഹൊസങ്കടി, കാസര്‍കോട്, പെരിയട്ടടുക്കം, ചെമ്മട്ടംവയല്‍, നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷന്‍, ചെറുവത്തൂര്‍, കാലിക്കടവ് എന്നിവിടങ്ങളിലാണ് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗതാഗതം തടഞ്ഞത്.
ഗ്യാരണ്ടി സമയത്തിനുള്ളില്‍ റോഡ് തകരുന്നതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. കോണ്‍ട്രാക്ടര്‍മാരും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള അവിഹിത ഇടപെടലുകളും അഴിമതിയും ഇതിനുപിന്നിലുണ്ട്. ഇത് പുറത്തുകൊണ്ടുവരണം. ഇത്തരക്കാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഡി.വൈ.എഫ്.ഐ. ആവശ്യപ്പെട്ടു.
ഹൊസങ്കടിയില്‍ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി.പി.മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രശാന്ത് കനില അധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റിയംഗം കെ.ആര്‍.ജയാനന്ദ, ഏരിയാ സെക്രട്ടറി അബ്ദുള്‍ റസാഖ് ചിപ്പാര്‍, സാദിഖ് ചെറുകോളി എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട് ടൗണില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സി.ഉദയകുമാര്‍ അധ്യക്ഷനായിരുന്നു. പി.ശിവപ്രസാദ് സംസാരിച്ചു. പെരിയട്ടടുക്കത്ത് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സി.വി.സുരേഷ് അധ്യക്ഷനായിരുന്നു. സി.പി.എം. ഏരിയാ കമ്മിറ്റിയംഗം മണിമോഹനന്‍, സിന്ധു പനയാല്‍, എ.വി.ശിവപ്രസാദ്, വിനോദ് പനയാല്‍ എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാട് ചെമ്മട്ടംവയലില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. ശിവജി ബെള്ളിക്കോത്ത് അധ്യക്ഷനായിരുന്നു. രതീഷ് നെല്ലിക്കാട്ട്, വിപിന്‍ ബല്ലത്ത്, കെ.സബീഷ് എന്നിവര്‍ സംസാരിച്ചു.
നീലേശ്വരം മാര്‍ക്കറ്റ് ജങ്ഷനില്‍ ഡി.വൈ.എഫ്.ഐ. നീലേശ്വരം ബ്ലോക്ക് സെക്രട്ടറി സി.സുരേശന്‍ ഉദ്ഘാടനം ചെയ്തു. പി.കെ.രതീഷ് അധ്യക്ഷനായിരുന്നു. കെ.എം.വിനോദ്, എം.വി.രതീഷ്, കെ.വി.ശ്യാം ചന്ദ്രന്‍, പി.ശാര്‍ങ്ങി എന്നിവര്‍ സംസാരിച്ചു.
ചെറുവത്തൂരില്‍ മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. എം.സുമേഷ് അധ്യക്ഷനായിരുന്നു. എസ.്എഫ്.ഐ. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്, കെ.വി.സന്ദീപ് എന്നിവര്‍ സംസാരിച്ചു. കാലിക്കടവില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് വി.പി.രാജീവന്‍ ഉദ്ഘാടനംചെയ്തു. കെ.പി.രാജീവന്‍ അധ്യക്ഷനായിരുന്നു. കെ.വി.രവീന്ദ്രന്‍ സംസാരിച്ചു.

More Citizen News - Kasargod