സാന്ത്വന സഹായനിധി സ്വരൂപിക്കാന്‍ പായസമേള

Posted on: 25 Aug 2015ചെറുവത്തൂര്‍: സാന്ത്വന സഹായനിധി സ്വരൂപണത്തിന് വേറിട്ടവഴിയുമായി ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കരിവെള്ളൂര്‍ യൂണിറ്റ്. രുചിഭേദങ്ങളുടെ പായസമേളയൊരുക്കിയാണ് 'തൂവല്‍ സ്​പര്‍ശം' സാന്ത്വന സഹായനിധി സ്വരൂപിക്കാനിറങ്ങിയത്.
ചെറുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന് സമീപം തയ്യാറാക്കിയ പത്തുതരം പായസങ്ങളൊരുക്കി. പാലട പ്രഥമന്‍, ശര്‍ക്കര അടപ്രഥമന്‍, പഴപ്രഥമന്‍, ഗോതമ്പ് പ്രഥമന്‍, ഇടിച്ച്പിഴിഞ്ഞ പായസം, വരിക്ക പ്രഥമന്‍, ഗോതമ്പ് പായസം, കടല പ്രഥമന്‍, പരിപ്പ് പ്രഥമന്‍ തുടങ്ങിയവ ഒരുക്കിവെച്ചപ്പോള്‍ പായസപ്രേമികള്‍ തടിച്ചുകൂടി. മണിക്കൂറുകള്‍ക്കകം പായസ പാത്രങ്ങള്‍ കാലിയായി.
പായസമേള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി ഉദ്ഘാടനംചെയ്തു. ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. കെ.മുരളീകൃഷ്ണന്‍, കെ.കെ.സതീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod