സംഘാടകസമിതി ഓഫീസ് തുറന്നു

Posted on: 25 Aug 2015തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ അയ്യപ്പഭജനമന്ദിരം സുവര്‍ണജൂബിലി ആഘോഷത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനവും വിളക്ക് കുറിക്കല്‍ ചടങ്ങും നടന്നു.
സംഘാടകസമിതി ഓഫീസ് തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്തു. കെ.പി.ജയദേവന്‍ അധ്യക്ഷനായിരുന്നു. വിളക്ക് കുറിക്കല്‍ ചടങ്ങിന് നന്ദകുമാര്‍ മൂലയില്‍ കാര്‍മികത്വം വഹിച്ചു. ഡോ. വി.രാജീവന്‍, പി.വി.പദ്മജ, കെ.വി.ജതീന്ദ്രന്‍, എ.വി.പദ്മനാഭന്‍, കെ.ശശി, കെ.വി.മുകുന്ദന്‍, വി.പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod