കെട്ടിടനിര്‍മാണം തുടങ്ങണം

Posted on: 25 Aug 2015തൃക്കരിപ്പൂര്‍: മലബാര്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നാലുവര്‍ഷംമുമ്പ് തൃക്കരിപ്പൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങണമെന്ന് സ്‌കൂള്‍ പി.ടി.എ. കമ്മിറ്റി ആവശ്യപ്പെട്ടു. 1.40 കോടിയുടെ എസ്റ്റിമേറ്റില്‍ കെട്ടിടനിര്‍മാണത്തിന്റെ ടെന്‍ഡര്‍നടപടി പൂര്‍ത്തിയായി നിര്‍മാണം തുടങ്ങാനിരിക്കെയാണ് നിര്‍മാണസ്ഥലത്തെച്ചൊല്ലി തര്‍ക്കമുണ്ടായത്. എം.യൂസഫ് അധ്യക്ഷനായിരുന്നു. പ്രഥമാധ്യാപകന്‍ വെള്ളൂര്‍ ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: അഡ്വ. എം.ടി.പി.കരീം (പ്രസി.), യു.മോഹനന്‍ (വൈ.പ്രസി.), കെ.പി.സുഹ്‌റ (മദര്‍ പി.ടി.എ. പ്രസി.), ടി.പി.രാധ (വൈ.പ്രസി.).

തൊഴില്‍രഹിതവേതന വിതരണം

വലിയപറമ്പ്:
വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിതവേതന വിതരണം 25, 26 തീയതികളില്‍ നടക്കും. 2014 ഒമ്പതാം മാസം മുതല്‍ 2015 ജൂണ്‍ വരെയുള്ള വേതനമാണ് നല്കുന്നത്. റോള്‍ നമ്പര്‍ 499 വരെ 25നും ബാക്കിയുള്ളവര്‍ 26നും ബന്ധപ്പെട്ട രേഖകളുമായി പഞ്ചായത്ത് ഓഫീസിലെത്തി വേതനംകൈപ്പറ്റണം.

More Citizen News - Kasargod