ഡോക്ടര്‍ക്ക് നാടിന്റെ ആദരം

Posted on: 25 Aug 2015ഉദിനൂര്‍: നാലു പതിറ്റാണ്ടിലേറെക്കാലം തൃക്കരിപ്പൂരിലെയും പരിസരങ്ങളിലേയും രോഗികള്‍ക്ക് ചികിത്സ നല്കിയ ഡോ. പി.രാമകൃഷ്ണനെ ഉദിനൂര്‍ ഗ്രാമം ആദരിച്ചു. ഉദിനൂര്‍ ഇ.എം.എസ്. പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ആദരിച്ചത്. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഗോവിന്ദന്‍ ഉപഹാരംനല്കി. പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കൃഷ്ണന്‍ പൊന്നാടയണിയിച്ചു. കെ.പി.കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പി.സുരേഷ്‌കുമാര്‍, ഒ.കെ.രമേശന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod