ഓട്ടോഡ്രൈവറെയും യാത്രക്കാരനെയും ആക്രമിച്ചു

Posted on: 25 Aug 2015



മഞ്ചേശ്വരം: മദ്യപിച്ച് ഓട്ടോ തടഞ്ഞുനിര്‍ത്തി അഞ്ചംഗ സംഘം ഓട്ടോഡ്രൈവറെയും യാത്രക്കാരനെയും മര്‍ദിച്ചു. ഞായറാഴ്ച രാത്രി ഒമ്പതിന് വോര്‍ക്കാടി ദൈഗോളിയിലാണ് സംഭവം. ഓട്ടോഡ്രൈവര്‍ മൊറഞ്ഞണയിലെ സമീര്‍ (35), യാത്രക്കാരനായ മറുനാടന്‍ തൊഴിലാളി മന്‍വിത് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ദൈഗോളിയിലെത്തിയപ്പോള്‍ മറ്റൊരു ഓട്ടോയില്‍ എത്തിയ സംഘം സമീറിന്റെ ഓട്ടോ തടഞ്ഞുനിര്‍ത്തി ആക്രമിച്ചുവെന്നാണ് പരാതി.

ബസ്സിനുപിറകില്‍ ലോറിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്

മഞ്ചേശ്വരം:
സ്വകാര്യബസ്സിനുപിറകില്‍ ലോറിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഉപ്പളയില്‍ മംഗല്‍പാടി പഞ്ചായത്ത് ഓഫീസിനു സമീപം തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് അപകടം. ഉപ്പള സോങ്കാലിലെ കുമാരി (42), പൈവളിഗെയിലെ അബ്ദുള്‍ഖാദറിനും (38) മറ്റൊരാള്‍ക്കുമാണ് പരിക്കേറ്റത്. ബായാറില്‍ നിന്ന് കാസര്‍കോട്ടേക്ക് പോവുകയായിരുന്ന ബസ്സിനുപിന്നിലാണ് ലോറിയിടിച്ചത്.

More Citizen News - Kasargod