ഗള്‍ഫ് വ്യവസായിക്ക് വെട്ടേറ്റു

Posted on: 25 Aug 2015മഞ്ചേശ്വരം: മഞ്ചേശ്വരം സ്വദേശിയായ ഗള്‍ഫ് വ്യവസായിയെ മംഗലാപുരത്തുവെച്ച് മൂന്നംഗസംഘം വെട്ടിപ്പരിക്കേല്പിച്ചു. മൊര്‍ത്തണയിലെ മുഹമ്മദ് ഹനീഫ (39) ക്കാണ് വെട്ടേറ്റത്. ദേഹമാസകലം മുറിവേറ്റ ഹനീഫയെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മംഗലാപുരം ആസ്​പത്രിയിലുള്ള രോഗിയെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് മൂന്നംഗസംഘം തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. പ്രതിയെന്ന് സംശയിക്കുന്ന കടമ്പാര്‍ സ്വദേശിയുടെ വീട്ടില്‍ കര്‍ണാടക പോലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

More Citizen News - Kasargod