തൊഴില്‍രഹിത വേതനവിതരണം

Posted on: 25 Aug 2015കാസര്‍കോട്: ദേലംപാടി ഗ്രാമപ്പഞ്ചായത്ത് കഴിഞ്ഞവര്‍ഷം സപ്തംബര്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍വരെയുള്ള തൊഴില്‍രഹിത വേതനം 25, 26 തീയതികളില്‍ പഞ്ചായത്തില്‍നിന്ന് വിതരണംചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.
കുമ്പള ഗ്രാമപ്പഞ്ചായത്തിലെ തൊഴില്‍രഹിതവേതനം 25, 26 തീയതികളില്‍ പഞ്ചായത്ത് ഓഫീസില്‍നിന്ന് വിതരണംചെയ്യും. അര്‍ഹരായവര്‍ ഓഫീസില്‍നിന്ന് തുക കൈപ്പറ്റണം.
ഉദുമ ഗ്രാമപ്പഞ്ചായത്തിലെ 2014 സപ്തംബര്‍ മുതല്‍ ഈവര്‍ഷം ജൂണ്‍വരെയുള്ള തൊഴില്‍രഹിതവേതനം 25, 26 തീയതികളില്‍ ഉദുമ ഗ്രാമപ്പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിതരണംചെയ്യും. ഗുണഭോക്താക്കള്‍ എംപ്ലോയ്‌മെന്റ് റജിസ്‌ട്രേഷന്‍ കാര്‍ഡ്, വയസ്സ് തെളിയിക്കുന്ന രേഖകള്‍ എന്നിവസഹിതം ഹാജരാകണം.
പള്ളിക്കര ഗ്രാമപ്പഞ്ചായത്തില്‍ 2014 സപ്തംബര്‍ മുതല്‍ 2015 ജൂണ്‍വരെയുള്ള തൊഴില്‍രഹിതവേതനം 2015 26, 31 തീയതികളില്‍ വിതരണം ചെയ്യും. ഉപഭോക്താക്കള്‍ ആവശ്യമായ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരായി തുക കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.
ചെമ്മനാട് ഗ്രാമപ്പഞ്ചായത്തില്‍ 2014 സപ്തംബര്‍ മുതല്‍ 2015 ജൂണ്‍വരെയുള്ള തൊഴില്‍രഹിതവേതനം 26, 31, സപ്തംബര്‍ ഒന്ന് തീയതികളില്‍ വിതരണം ചെയ്യും. രേഖകള്‍സഹിതം പഞ്ചായത്ത് ഓഫീസില്‍ ഹാജരായി തുക കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.

More Citizen News - Kasargod