മുട്ട സംഭരണ-വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്ന്

Posted on: 25 Aug 2015കാസര്‍കോട്: മുട്ടയുത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് ആവിഷ്‌കരിച്ച മുട്ട സംഭരണ-വിപണന കേന്ദ്രമായ ഗ്രാമസൗഭാഗ്യ ചൊവ്വാഴ്ച പ്രവര്‍ത്തനം തുടങ്ങും. കയ്യൂര്‍-ചീമേനി പഞ്ചായത്തോഫീസിന് സമീപമുള്ള കുടുംബശ്രീ വിപണനകേന്ദ്രത്തിലാണ് ഇത് പ്രവര്‍ത്തനമാരംഭിക്കുന്നത്.
കുടുംബശ്രീ സി.ഡി.എസ്സിനാണ് വിപണനകേന്ദ്രത്തിന്റെ നടത്തിപ്പുചുമതല. പഞ്ചായത്തിലേക്കാവശ്യമുള്ള മുട്ട പഞ്ചായത്ത് പരിധിയില്‍നിന്നുതന്നെ ശേഖരിച്ച്, കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് പദ്ധതി. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് ഗ്രാമസൗഭാഗ്യയുടെ പ്രവര്‍ത്തനസമയം.
മുന്‍വര്‍ഷം മുട്ടക്കോഴി വിതരണപദ്ധതി പഞ്ചായത്തില്‍ നടപ്പാക്കിയതോടെ മുട്ട ഉത്പാദനത്തില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. രാവിലെ 11ന് ഗ്രാമസൗഭാഗ്യ മുട്ടസംഭരണ വിപണനകേന്ദ്രം മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എം.ജയകുമാര്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Kasargod