ഭക്ഷ്യക്കിറ്റ് നല്കി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഓണാഘോഷം

Posted on: 25 Aug 2015കാസര്‍കോട്: രോഗബാധിതരായി ആസ്​പത്രിയില്‍ കഴിയുന്നവര്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കി ആരോഗ്യപ്രവര്‍ത്തകരുടെ ഓണാഘോഷം. മൊഗ്രാല്‍-പുത്തൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ജീവനക്കാരാണ് വിവിധ സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ രോഗികള്‍ക്ക് ഭക്ഷ്യക്കിറ്റ് നല്‍കിയത്. സാന്ത്വനപരിചരണം ലഭിക്കുന്ന 50 രോഗകളുടെ വീടുകളിലും ക്ഷയരോഗത്തിന് ചികിത്സ തേടുന്ന 10 രോഗികളുടെ വീടുകളിലും നേരിട്ട് ഭക്ഷ്യക്കിറ്റുകള്‍ എത്തിച്ചു. പി.എച്ച്.സി.യില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് നജ്മ അബ്ദുള്‍ഖാദര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എം.കായിഞ്ഞിക്ക് ഓണക്കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ഗഫൂര്‍ ചേരങ്കൈ അധ്യക്ഷതവഹിച്ചു. എസ്.എം.റഫീഖ് ഹാജി, ആയിഷ ഷാന, സുഹറ കരീം, മൂജീബ് കമ്പാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod