ഉന്നതവിജയികളെ അനുമോദിച്ചു

Posted on: 25 Aug 2015കാഞ്ഞങ്ങാട്: കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം വാര്‍ഷികപൊതുയോഗവും ദേവസ്ഥാന പരിധിയിലെ ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും കാഷ് അവാര്‍ഡ്വിതരണവും ചൈതന്യ ഓഡിറ്റോറിയത്തില്‍ നടന്നു. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്‍ ഉദ്ഘാടനവും അവാര്‍ഡ്വിതരണവും നടത്തി. മലയാള നിരൂപണത്തില്‍ ഡോക്ടറേറ്റ് നേടിയ കിഴക്കുംകര മണലിലെ പൂമണി പുതിയറക്കലിന് ഉപഹാരം നല്‍കി അനുമോദിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സാമ്പത്തികസഹായവിതരണം വി.വി.രാമകൃഷ്ണന്‍ കാരണവരും ആചാരസ്ഥാനികര്‍ക്കുള്ള ഓണക്കോടിവിതരണം പുള്ളിക്കരിങ്കാളിയമ്മ സേവാസമിതി പ്രസിഡന്റ് കെ.ദാമോദരനും നിര്‍വഹിച്ചു. കെ.കണ്ണന്‍കുഞ്ഞി അധ്യക്ഷതവഹിച്ചു. കെ.വിശ്വനാഥന്‍, എം.സതീശന്‍, സി.ബാലകൃഷ്ണന്‍ പെരിയ, അഡ്വ. എന്‍.കെ.മനോജ്കുമാര്‍, അഡ്വ. എ.കെ.പ്രിയ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: കെ.കണ്ണന്‍കുഞ്ഞി (പ്രസി.), കുമാരന്‍ ഐശ്വര്യ, പി.കെ.സുരേന്ദ്രന്‍ (വൈ.പ്രസി.മാര്‍), എം.സതീശന്‍ (ജന.സെക്ര.), വി.നാരായണന്‍, പി.വി.സുരേന്ദ്രന്‍ (സെക്ര.മാര്‍), തമ്പാന്‍ ചൈതന്യ (ഖജാ.).

More Citizen News - Kasargod