സമരത്തിനും വേതനം വാങ്ങാനും സ്ത്രീകള്‍ മാത്രം

Posted on: 25 Aug 2015ചെറുവത്തൂര്‍: തൊഴിലുറപ്പ് തൊഴിലാളികളായാലും തൊഴില്‍രഹിതരായാലും ഒന്നിലും പുരുഷന് നേരമില്ല. എല്ലാത്തിനും മുന്നില്‍ സ്ത്രീകള്‍ മാത്രം. പിലിക്കോട് ഗ്രാമപ്പഞ്ചായത്തിനുമുന്നില്‍ കഴിഞ്ഞദിവസം തൊഴിലുറപ്പുകാരുടെ സമരവും തൊഴിലില്ലായ്മാ വേതനവിതരണവും നടന്നപ്പോള്‍ പുരുഷന്മാരായുണ്ടായത് രണ്ടുപേര്‍ മാത്രം. തൊഴിലാളികളുടെ വേതനകുടിശ്ശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗ്രാമപ്പഞ്ചായത്ത് കാര്യാലയങ്ങള്‍ക്ക് മുമ്പിലേക്ക് തിങ്കളാഴ്ച രാവിലെ നടന്ന മാര്‍ച്ചിലും ധര്‍ണയിലും സ്ത്രീസാന്നിധ്യം മാത്രമേയുള്ളൂ. പഞ്ചായത്ത് കാര്യാലയത്തിനുമുന്നില്‍ സമരം നടക്കുമ്പോള്‍ ഓഫീസില്‍നിന്ന് തൊഴില്‍രഹിത വേതനവിതരണവും നടന്നു. വേതനം വാങ്ങാനെത്തിയവരുടെ നിരയില്‍ പുരുഷന്മാരില്ല.
തൊഴിലുറപ്പ് പദ്ധതിയും തൊഴില്‍രഹിതവേതനവും സ്ത്രീകള്‍ക്കുമാത്രം മതിയോയെന്നും പുരുഷന്മാര്‍ക്കെല്ലാം തൊഴിലായോ എന്നുമുള്ള ചോദ്യത്തിന് വേതനം വാങ്ങാനെത്തിയ സ്ത്രീയുടെ പ്രതികരണം ഇങ്ങനെ -സ്‌കൂളില്‍ പി.ടി.എ. യോഗം വിളിച്ചാലും റേഷന്‍ഷോപ്പില്‍ അരിവാങ്ങാനും കുഞ്ഞിന് സുക്കേടായാല്‍ ഡോക്ടറെ കാണിക്കാനും മരുന്നുവാങ്ങാനും ഞങ്ങന്നെ പോണം. അവര്‍ക്കെല്ലം തെരക്കല്ലേ...

More Citizen News - Kasargod