നൂറ്റിയൊന്ന് ഇലക്കറികളൊരുക്കി ചെറുവത്തൂരില്‍ ഉത്രാടസദ്യ വിളമ്പും

Posted on: 25 Aug 2015ചെറുവത്തൂര്‍: ഇലക്കറികളുടെ പ്രധാന്യം ബോധ്യപ്പെടുത്തുന്നതിന് നൂറ്റിയോന്ന് ഇലക്കറികളൊരുക്കി 27-ന് ചെറുവത്തൂരില്‍ ഉത്രാടസദ്യയൊരുക്കും. അര്‍ബുദം ഉള്‍പ്പെടെയുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാന്‍ ഇലക്കറികള്‍ക്ക് കഴിയുമെന്നറിയിക്കാനും ഇലകളിലടങ്ങിയിരിക്കുന്ന ഔഷധഗുണം സമൂഹത്തെ ബോധ്യപ്പെടുത്താനുമായി കണ്ണൂര്‍ കെയ്‌റോസും ചെറുവത്തൂര്‍ റോട്ടറി ക്ലബ്ബും ചേര്‍ന്നാണ് ഇല മാഹത്മ്യം പരിപാടി സംഘടിപ്പിക്കുന്നത്.
തിമിരി ബാങ്ക് ഓഡിറ്റോറിയത്തില്‍ 10.30ന് മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. പഴമക്കാര്‍ ഔഷധമായി കരുതിയിരുന്ന 101 ഇനം ഇലക്കറികളെക്കുറിച്ച് ഇലയറിവ് ക്ലാസുകള്‍, ഇലയൂട്ട്, ഇലച്ചെടി വിതരണം തുടങ്ങിയവ 'ഇലമാഹാത്മ്യം' പരിപാടിയില്‍ നടക്കും. വൈകിട്ട് നടന്ന സമാപനച്ചടങ്ങില്‍ സ്വയംതൊഴില്‍ പദ്ധതി കെയ്‌റോസ് കണ്ണൂര്‍ രൂപതാ ഡയറക്ടര്‍ ഡോ. ജില്‍സന്‍ പനക്കല്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Kasargod