പരിസ്ഥിതിപഠനവുമായി കൊട്ടത്തലച്ചിമലയില്‍ മഴ ക്യാമ്പ്.

Posted on: 25 Aug 2015ചെറുപുഴ: മഴനനഞ്ഞും പാട്ടുപാടിയും അനുഭവങ്ങള്‍ പങ്കുവെച്ചും കൊട്ടത്തലച്ചിമലയില്‍ മഴ ക്യാമ്പ്. ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പയ്യന്നൂര്‍ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രകൃതിപഠനവും പരിസ്ഥിതിസംരക്ഷണവും ലക്ഷ്യമിട്ട് ക്യാമ്പ് നടത്തിയത്. മലമുകളിലെ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയും പഠനവിധേയമാക്കി. ഇടയ്ക്കിടെയുണ്ടാകുന്ന തീപ്പിടിത്തം മലമുകളിലെ മണ്ണിനും സൂക്ഷ്മ ജീവികള്‍ക്കും കനത്ത ഭീഷണിയാണെന്ന് ക്യാമ്പ് നയിച്ച പരിസ്ഥിതി സംഘടനയായ പയ്യന്നൂര്‍ സീക്കിന്റെ പ്രവര്‍ത്തകന്‍ അനന്തന്‍ പറഞ്ഞു.
ക്യാമ്പില്‍ അറുപതോളം ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുത്തു. ഒരുദിവസം നീണ്ട ക്യാമ്പിന്റെ ഉദ്ഘാടനം എ.കെ.പി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി.ബാലന്‍ നിര്‍വഹിച്ചു. രാജേഷ് കരേള അധ്യക്ഷനായിരുന്നു. സുരേഷ് പട്ട്വന്‍സ്, ഷിജു കരിവെള്ളൂര്‍, പ്രതീഷ് ചുണ്ട, വിനോഷ് യെല്ലോഹില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod