കോണ്‍ഗ്രസ്സിനെതിരെ ആഞ്ഞടിച്ച് വീണ്ടും ജയിംസ് പന്തന്മാക്കല്‍

Posted on: 24 Aug 2015ചിറ്റാരിക്കാല്‍: കോണ്‍ഗ്രസ്സിനെതിരെ വീണ്ടും ആഞ്ഞടിച്ച് ജയിംസ് പന്തന്മാക്കല്‍. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയില്‍ ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കെതിരെ ആരോപണം ഉന്നയിച്ചതില്‍ പ്രതിഷേധിച്ച് കടുമേനി വികസനസമിതി സംഘടിപ്പിച്ച പൊതുയോഗത്തിലാണ് കോണ്‍ഗ്രസ്സിനെതിരെ ജയിംസ് പന്തന്മാക്കല്‍ ആഞ്ഞടിച്ചത്. പൊതുയോഗം ജയിംസ് പന്തന്മാക്കല്‍ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് എളേരി പഞ്ചായത്ത് ഭരണസമിതിയുടെ വികസനപ്രവൃത്തികളില്‍ കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ടാണ് ജയിംസ് പന്തന്മാക്കല്‍ മറുപടിപ്രസംഗം നടത്തിയത്. കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം നടത്തിയ പദയാത്ര ഗ്രാമപ്പഞ്ചായത്തിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് വേദിയാക്കിയതില്‍ പ്രതിഷേധിച്ചാണ് കടുമേനി വികസനസമിതി പൊതുയോഗം നടത്തിയത്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് കോണ്‍ഗ്രസ് അംഗങ്ങളായ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ജയിംസ് പന്തന്മാക്കല്‍ പൊതുയോഗം സംഘടിപ്പിച്ചത്.
വി.പി.ദാസന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരിക്കുട്ടി ജയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod