ഭാഗവതസപ്താഹയജ്ഞം: ഗുരുവന്ദനവും അഷ്ടലക്ഷ്മീപൂജയും നടത്തി

Posted on: 24 Aug 2015നീലേശ്വരം: ഭാഗവത സപ്താഹയജ്ഞശാലയില്‍ കുട്ടികള്‍ മാതാപിതാക്കളെയും ഗുരുക്കന്മാരെയും പാദനമസ്‌കാരംചെയ്ത് അനുഗ്രഹംവാങ്ങി. നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വരക്ഷേത്രത്തിലാണ് ചടങ്ങ് നടന്നത്. സപ്താഹയജ്ഞത്തിന്റെ നാലാംദിവസം ഭഗവാന്‍ ശ്രീകൃഷ്ണന്‍ അച്ഛനെയും അമ്മയെയും ഗുരുനാഥനെയും നമസ്‌കരിക്കുന്ന ഭാഗം യജ്ഞാചാര്യന്‍ പള്ളിക്കല്‍ സുനില്‍ പാരായണംചെയ്ത് വിശകലനംചെയ്യുമ്പോഴാണ് ചടങ്ങ് നടന്നത്. 'ഗുരുവാണി' എന്ന പേരില്‍ നടന്ന സമ്മേളനത്തില്‍ ഒമ്പത് അധ്യാപകര്‍ കുട്ടികളോട് സംസാരിച്ചു.
യജ്ഞശാലയിലെ ആണ്‍കുട്ടികള്‍ മദ്യവിരുദ്ധ പ്രതിജ്ഞയെടുത്തു. രുക്മിണിസ്വയംവര അഷ്ടലക്ഷ്മീപൂജയാണ് നടത്തിയത്. ഞായറാഴ്ച വൈകുന്നേരം പടിഞ്ഞാറ്റം കൊഴുവല്‍ കോട്ടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍നിന്ന് രുക്മിണി സ്വയംവര ഘോഷയാത്രയും ഉണ്ടായിരുന്നു.

More Citizen News - Kasargod