മന്ദംപുറം റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷംനടത്തി

Posted on: 24 Aug 2015നീലേശ്വരം: മന്ദംപുറം റസിഡന്റ്‌സ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. പോലീസ് ക്വാര്‍ട്ടേഴ്‌സ് പരിസരത്ത് നടന്ന ആഘോഷപരിപാടികള്‍ സി.കരുണാകരന്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് എം.ഓലിവര്‍ ജോസഫ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ.ബാലചന്ദ്രന്‍, കെ.കെ.കുമാരന്‍, എം.ടി.പി.സൈഫുദ്ദീന്‍, പി.ശശിധരന്‍, വി.രാമചന്ദ്രന്‍, കെ.അബ്ദുല്‍റഹ്മാന്‍, കെ.എം.നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സമാപനസമ്മേളനം അബുദാബി ശക്തി അവാര്‍ഡ് ജേതാവ് രാജ്‌മോഹന്‍ നീലേശ്വരം ഉദ്ഘാടനംചെയ്തു. എം.ഒലിവര്‍ ജോസഫ് അധ്യക്ഷതവഹിച്ചു. കെ.ബാലചന്ദ്രന്‍, പി.ഗീത, സി.കരുണാകരന്‍, കെ.കെ.കുമാരന്‍, ടി.മുഫീദ് എന്നിവര്‍ സംസാരിച്ചു. മത്സരവിജയികള്‍ക്ക് രാജ്‌മോഹന്‍ നീലേശ്വരം സമ്മാനങ്ങള്‍ വിതരണംചെയ്തു.

മുസ്ലിം ലീഗ് ഓണക്കിറ്റ് വിതരണംചെയ്യും

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 200 നിര്‍ധനരായ കുടുംബങ്ങള്‍ക്ക് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഓണക്കിറ്റ് വിതരണംചെയ്യും. 25-ന് 4.30ന് തൃക്കരിപ്പൂര്‍ ബാഫഖി തങ്ങള്‍ സൗധത്തില്‍ നടക്കുന്ന ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ജി.സി.ബഷീര്‍ ഉദ്ഘാടനം ചെയ്യും.

കേന്ദ്ര സര്‍വകലാശാലയ്ക്ക് എ.പി.ജെ.അബ്ദുല്‍കലാമിന്റെ പേരിടണം

തൃക്കരിപ്പൂര്‍:
കാസര്‍കോട് കേന്ദ്രസര്‍വകലാശാലയ്ക്ക് മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍കലാമിന്റെ പേര് നല്കണമെന്ന് ഇളമ്പച്ചി കാസര്‍കോട് ജില്ലാ രാജീവ്ജി കള്‍ച്ചറല്‍ സെന്റര്‍ യോഗം ആവശ്യപ്പെട്ടു. എം.നാരായണന്‍ അധ്യക്ഷനായിരുന്നു. കെ.എം.നാരായണന്‍, കെ.വി.പദ്മനാഭന്‍, കെ.ശ്രീധരന്‍, പി.സി.രാജന്‍, പി.ഗോപിനാഥന്‍, പി.ബാലന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ടി.വി.ബാലന്‍ (പ്രസി.), രാജീവന്‍ വൈക്കത്ത്, സി.ചന്ദ്രശേഖരന്‍ (വൈ.പ്രസി.), കെ.എന്‍.നാരായണന്‍ (സെക്ര.), ടി.വി.ഭാസ്‌കരന്‍ (ജോ. സെക്ര.), പി.വി.അജിത്ത്കുമാര്‍ (ഖജാ.).

More Citizen News - Kasargod