കുടുംബശ്രീ വാര്‍ഷികാഘോഷം സമാപിച്ചു; അജാനൂര്‍ ഓവറോള്‍ ചാന്പ്യന്മാരായി

Posted on: 24 Aug 2015പെരിയ: രണ്ടുദിവസങ്ങളിലായി പെരിയയില്‍ നടന്ന കുടുംബശ്രീ ജില്ലാതല വാര്‍ഷികാഘോഷത്തില്‍ കലാകായികമത്സരങ്ങളില്‍ അജാനൂര്‍ സി.ഡി.എസ്. 56 പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍മാരായി.
കാറഡുക്ക സി.ഡി.എസ്. 46 പോയിന്റ് നേടി രണ്ടാംസ്ഥാനവും 45 പോയിന്റ് നേടി കുറ്റിക്കോല്‍ സി.ഡി.എസ്. മൂന്നാംസ്ഥാനവും നേടി. വനിതകളുടെ കബഡി മത്സരത്തില്‍ കോടോം-ബേളൂര്‍ ഒന്നാംസ്ഥാനവും ബേഡഡുക്ക സി.ഡി.എസ്. രണ്ടാംസ്ഥാനവും നേടി. നാടന്‍മത്സര ഇനങ്ങളില്‍ 17 പോയിന്റ് നേടി കാറഡുക്ക ഒന്നാംസ്ഥാനത്തെത്തി.
പെരിയ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കലാമത്സരങ്ങള്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷന്‍ അധ്യക്ഷനായിരുന്നു. വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി സമ്മാനം വിതരണംചെയ്തു. കുടുംബശ്രീ സംസ്ഥാന നിര്‍വാഹക സമിതി അംഗം അഡ്വ. എന്‍.എ.ഖാലിദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കൃഷ്ണന്‍, വിമല കുഞ്ഞിക്കണ്ണന്‍, എ.ജാസ്മിന്‍, സുനു ഗംഗാധരന്‍, സി.രാജന്‍, കരീം കുണിയ, ടി.വി.കരിയന്‍, കെ.കല്യാണി, പി.മാധവന്‍, വിനോദ്കുമാര്‍ പള്ളയില്‍ വീട്, പി.നാരായണന്‍, പി.ഗംഗാധരന്‍ നായര്‍, പി.രാധിക, പ്രമോദ് പെരിയ, സുരേന്ദ്രന്‍, എ.കുമാരന്‍ നായര്‍, പി.ജെ.സ്‌കറിയ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍മജീദ് ചെമ്പരിക്ക സ്വാഗതവും കെ.വി.വിജയന്‍ നന്ദിയും പറഞ്ഞു.

More Citizen News - Kasargod