ബാങ്ക് ജീവനക്കാരുടെ കുടുംബസംഗമവും ഓണാഘോഷവും

Posted on: 24 Aug 2015തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് സര്‍വീസ് ഹകരണബാങ്ക് ജീവനക്കാരുടെ കുടുംബസംഗമവും ഓണാഘോഷവും യുവ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ പി.വി.ഷാജികുമാര്‍ ഉദ്ഘാടനംചെയ്തു. കെ.ശശി അധ്യക്ഷനായിരുന്നു. സര്‍വീസില്‍നിന്ന് വിരമിച്ച ജീവനക്കാരെ സഹകരണസംഘം കാഞ്ഞങ്ങാട് അസി. റജിസ്ട്രാര്‍ സജീവ് കര്‍ത്ത ആദരിച്ചു. നടക്കാവ് വൃദ്ധസദനത്തിലെ അമ്മമാര്‍ക്ക് ഓണക്കോടി വിതരണംചെയ്തു. ടി.വി. ബാലകൃഷ്ണന്‍, കെ.വി.ജതീന്ദ്രന്‍, എം.ടി.പി.ഷാഹിന, ഇ.വി.ഗണേശന്‍, ഗിരീഷ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളും നടന്നു.

More Citizen News - Kasargod