ഉത്തരകേരള കമ്പവലി മത്സരം

Posted on: 24 Aug 2015തൃക്കരിപ്പൂര്‍: ഇടയിലക്കാട് എ.കെ.ജി. സ്മാരക കലാസമിതി ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണനാളില്‍ ഉത്തരമേഖലാ കമ്പവലിമത്സരം നടത്തും.
10,000 രൂപ പ്രൈസ്മണിക്കായുള്ള മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 9961342301 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

ശില്പശാല


നീലേശ്വരം:
പാന്‍ടെക്കിന്റെ നേതൃത്വത്തില്‍ നോര്‍ക്കാറൂട്ട്‌സ് നീലേശ്വരത്ത് സംഘടിപ്പിച്ച വിദേശ തൊഴിലന്വേഷകര്‍ക്കുള്ള ശില്പശാല നോര്‍ക്കാറൂട്ട്‌സ് പ്രോഗ്രാം ഓഫീസര്‍ ഇമ്പിച്ചിക്കോയ ഉദ്ഘാടനംചെയ്തു. പാന്‍ടെക് ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ അധ്യക്ഷതവഹിച്ചു. നോര്‍ക്കാറൂട്ട്‌സ് റിസോഴ്‌സ് പേഴ്‌സണ്‍ ഇഫ്താര്‍ അഹമ്മദ്, രാജു എന്നിവര്‍ ക്ലാസെടുത്തു. ശില്പശാലയില്‍ ജില്ലയില്‍ നിന്ന് 80 പേര്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നീലേശ്വരം മുനിസിപ്പല്‍ കൗണ്‍സിലര്‍ സുധാകരന്‍ തയ്യില്‍ നിര്‍വഹിച്ചു. ശ്രീലത ശ്രീനിവാസന്‍, വിജിത എ.കെ. എന്നിവര്‍ സംസാരിച്ചു.

സീറ്റൊഴിവ്


നീലേശ്വരം:
കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള നീലേശ്വരം സനാതന ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.എ. ഇംഗ്ലീഷിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍സഹിതം 9846527623 എന്ന നമ്പറില്‍ ബന്ധപ്പെടണം.
കണ്ണൂര്‍ സര്‍വകലാശാലയുടെ നീലേശ്വരത്തെ ഡോ. പി.കെ.രാജന്‍ സ്മാരക കാമ്പസിലെ മലയാളം പഠനവകുപ്പില്‍ എം.എ. മലയാളത്തിന് എസ്.സി. വിഭാഗത്തിന് സംവരണംചെയ്ത സീറ്റ് ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ സപ്തംബര്‍ ഒന്നിന് രാവിലെ 11ന് കാമ്പസില്‍ ഹാജരാകണം. ഫോണ്‍: 0467 2284766.

കുടുംബശ്രീ വാര്‍ഷികാഘോഷം സമാപിച്ചു


നീലേശ്വരം:
കിനാനൂര്‍-കരിന്തളം പഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷം സമാപിച്ചു. പ്രതിനിധിസമ്മേളനം പ്രസിഡന്റ് കെ.ലക്ഷ്മണന്‍ ഉദ്ഘാടനംചെയ്തു. വി.വി.യശോദ അധ്യക്ഷതവഹിച്ചു. സില്‍വി ജോസഫ്, എ.വിധുബാല, കെ.മുഹമ്മദ്കുഞ്ഞി, കെ.വി.വിജയന്‍, കെ.സുബ്രന്‍, സി.വി.ഷീന എന്നിവര്‍ സംസാരിച്ചു.
കാലിച്ചാമരത്ത് നടന്ന സമാപന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് കെ.ലക്ഷ്മണന്‍ അധ്യക്ഷതവഹിച്ചു. വി.വി.രത്‌നാവതി, എം.ഗോപാലന്‍, കെ.ചന്ദ്രമ്മ, വി.വി.വെള്ളുങ്ങ, സി.എം.ഇബ്രാഹിം, പാറക്കോല്‍ രാജന്‍, ടി.കെ.രവി, എ.വി.സന്തോഷ് കുമാര്‍, വി.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഓപ്പണ്‍ ഫോറം


നീലേശ്വരം:
എഫ്.എസ്.ഇ.ടി.ഒ. നഗരസഭാ കമ്മിറ്റി ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷ വി.ഗൗരി ഉദ്ഘാടനംചെയ്തു. പി.വിജയന്‍ അധ്യക്ഷതവഹിച്ചു. കെ.ബാലകൃഷ്ണന്‍, എം.ബാലകൃഷ്ണന്‍, എസ്.കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Kasargod