'ഇന്ദ്രധനുഷ്' ആരോഗ്യ സെമിനാര്‍ ഇന്ന്

Posted on: 24 Aug 2015മധൂര്‍: കേന്ദ്ര-സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പുകളുടെയും മധുര്‍ പഞ്ചായത്ത് ഐ.സി.ഡി.എസ്., സി.ഡി.എസ്. സഹായത്തോടെയുള്ള ആരോഗ്യ കാമ്പയിന്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് മാധവ മാസ്റ്റര്‍ അധ്യക്ഷനാവും. കുഡ്‌ലു എസ്.ജി.കെ.എസ്. സ്‌കൂളില്‍ തിങ്കളാഴ്ച മൂന്നിന് ഉദ്ഘാടനസമ്മേളനം നടക്കും.

ലാഭവിഹിതം നല്കുന്നു

പൊയിനാച്ചി: ഉദുമ-പനയാല്‍ സഹ. അര്‍ബന്‍ സൊസൈറ്റിയിലെ അംഗങ്ങള്‍ക്ക് 2013-'14 സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതം നല്കുന്നു. ആഗസ്ത് 24 മുതല്‍ സംഘം ഓഫീസില്‍നിന്ന് തുക നല്കും. അംഗങ്ങള്‍ പാസ്ബുക്ക് സഹിതം ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

വനിതാ കമ്പവലിയും പൂക്കളമത്സരവും

പൊയിനാച്ചി: പറമ്പ് രാജീവ് ജി ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ തിരുവോണനാളില്‍ വനിതകള്‍ക്ക് കമ്പവലി മത്സരവും വീടുകളില്‍ പൂക്കളമത്സരവും നടത്തും.
മാവേലിയുടെ ഗൃഹസന്ദര്‍ശനത്തില്‍ പൂക്കളമത്സരം ജേതാക്കളെ തീരുമാനിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കലാമത്സരങ്ങളും ഉണ്ടാവും.
മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ പേര് നല്കണം. പ്രദേശത്തെ എസ്.എസ്.എല്‍.സി., പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കും. ഫോണ്‍: 9447362251, 9846336453.

ഓണക്കിറ്റ് വിതരണം

പൊയിനാച്ചി: ജനശ്രീ പള്ളിക്കര മണ്ഡലംസഭയുടെ കീഴിലുള്ള പ്രിയദര്‍ശിനി കരിച്ചേരി മാട്ട യൂണിറ്റിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണംചെയ്തു. ജനശ്രീ മിഷന്‍ ജില്ലാ കമ്മിറ്റി അംഗം കെ.ചന്തുക്കുട്ടി പൊഴുതല ഉദ്ഘാടനംചെയ്തു. യൂണിറ്റ് ചെയര്‍മാന്‍ എം.രാജഗോപാലന്‍ നായര്‍ അധ്യക്ഷനായിരുന്നു. മണ്ഡലം ചെയര്‍മാന്‍ രവീന്ദ്രന്‍ കരിച്ചേരി, കെ.കുമാരന്‍ നായര്‍, എം.കുഞ്ഞിരാമന്‍ നായര്‍, സുനിതാ രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ശാലിനി സതീശന്‍ സ്വാഗതവും കാര്‍ത്ത്യായനി ആര്‍. നന്ദിയും പറഞ്ഞു.

വേതന കുടിശ്ശിക നല്കണം

പൊയിനാച്ചി:
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനകുടിശിക ഓണത്തിനുമുമ്പ് വിതരണംചെയ്യണമെന്ന് ജനശ്രീമിഷന്‍ പള്ളിക്കര മണ്ഡല സഭായോഗം ആവശ്യപ്പെട്ടു. മണ്ഡലം ചെയര്‍മാന്‍ രവീന്ദ്രന്‍ കരിച്ചേരി അധ്യക്ഷനായിരുന്നു. സി.നാരായണന്‍ നായര്‍, സീന കരുവാക്കോട്, ലത പനയാല്‍, ബി.കുഞ്ഞിക്കണ്ണന്‍, കെ.കുമാരന്‍ നായര്‍, രഘു പനയാല്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod