തദ്ദേശ തിരഞ്ഞെടുപ്പില്‍ ധീവരസഭ മത്സരിക്കും

Posted on: 24 Aug 2015നീലേശ്വരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ നീലേശ്വരം നഗരസഭയില്‍ ഉള്‍പ്പെടെ തനിച്ച് മത്സരിക്കാന്‍ നീലേശ്വരത്ത് നടന്ന അഖില കേരള ധീവരസഭ ജില്ലാ സമ്മേളനം തീരുമാനിച്ചു. ജില്ലയില്‍ ധീവരസമുദായം അവഗണിക്കാനാവാത്ത ശക്തിയായിമാറിയ സാഹചര്യത്തില്‍ മത്സരരംഗത്ത് ഉറച്ചുനില്ക്കാനും തീരുമാനിച്ചു.
ആര്യക്കര ഭഗവതിക്ഷേത്ര പരിസരത്ത് നടന്ന സമ്മേളനം ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ദിനകരന്‍ ഉദ്ഘാടനംചെയ്തു. ഇ.എം.ആനന്ദവല്ലി അധ്യക്ഷതവഹിച്ചു. സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. യു.എസ്.ബാലന്‍, കെ.എ.മാധവന്‍, കെ.ശംഭു ബേക്കല്‍, കെ.മനോഹരന്‍, കെ.എസ്.അനന്തന്‍, ജി.രാജേഷ്, കെ.തമ്പാന്‍, ടി.വി.ദാമോദരന്‍, വത്സലാ തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍വെച്ച് സ്വാമിക്കുട്ടി മാസ്റ്റര്‍ സ്മാരക സ്‌കോളര്‍ഷിപ്പുകള്‍ വിതരണംചെയ്തു.

More Citizen News - Kasargod