കല്യാണത്തിന് ഒത്തുകൂടി; പച്ചക്കറിവിത്തുമായി മടങ്ങി

Posted on: 24 Aug 2015കാറഡുക്ക (കാസര്‍കോട്): കല്യാണത്തിന് ആശംസയുമായി എത്തിയവര്‍ക്ക് പച്ചക്കറിവിത്ത് സമ്മാനം. സുഹൃത്തിന്റെ കല്യാണത്തിനെത്തിയ എണ്ണൂറുപേര്‍ക്കാണ് സഹൃദ്‌സംഘം ആശംസാ കാര്‍ഡുകള്‍ക്കൊപ്പം ജൈവ പച്ചക്കറിവിത്തുകള്‍ നല്കിയത്. ബോവിക്കാനത്തെ എ.രാധാകൃഷ്ണന്റെയും കുഡ്‌ലുവിലെ എം.വനിഷയുടെയും വിവാഹച്ചടങ്ങാണ് വിത്തുനല്കലിന് വേദിയായത്. കാറഡുക്ക ചന്ദനടുക്കം ചീരുംബാ ഭഗവതിക്ഷേത്ര ഓഡിറ്റോറിയത്തിലാണ് ഞായറാഴ്ച വിവാഹം നടന്നത്.
ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ആശയവുമായി ആദ്യമായിട്ടാണ് 'ദോസ്ത് ബോവിക്കാനം' പച്ചക്കറിവിത്ത് നല്കിയത്. പാവല്‍, പയര്‍, വെണ്ട, വെള്ളരി, പടവലം തുടങ്ങിയ വിത്തുകളാണ് പാക്കറ്റില്‍ ഉള്ളത്. മുളിയാര്‍ കൃഷിഭവനില്‍നിന്നാണ് വിത്തുകള്‍ ശേഖരിച്ചത്. ആയിരത്തോളം വിത്തുപായ്ക്കറ്റുകള്‍ കൊണ്ടുവന്നിട്ടും തികയാതെവന്നു.

More Citizen News - Kasargod