വാര്‍ഷികാഘോഷം തുടങ്ങി

Posted on: 24 Aug 2015ചെര്‍ക്കള: ഇ.കെ.നായനാര്‍ സഹകരണആസ്​പത്രിയുടെ പത്താം വാര്‍ഷികാേഘാഷം എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പി.രാഘവന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് മുഖ്യാതിഥിയായിരുന്നു. ആലില പദ്ധതി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി ഉദ്ഘാടനംചെയ്തു.
ഡോക്ടര്‍മാരായ കെ.കെ.യതീശന്‍, ഹരികിരണ്‍, മുസ്തഫ, ജയപ്രകാശ് റൈ എന്നിവരെയും ജീവനക്കാരെയും ആദരിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം.പ്രദീപ് ഉപഹാരം നല്കി. ആസ്​പത്രി വെബ്‌സൈറ്റ് ഉദ്ഘാടനം ചെങ്കള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ബി.അബ്ദുള്ളഹാജി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ ബി. ചെര്‍ക്കള, ഗ്രാമപ്പഞ്ചായത്ത് അംഗം സി.വി.കൃഷ്ണന്‍, കെ.തമ്പാന്‍ നായര്‍, അഡ്വ. കെ.ശ്രീകാന്ത്, കെ.എം.മുഹമ്മദ് ഹനീഫ, എ.ചന്ദ്രശേഖര, ഡോ. എച്ച്.ശ്യാംഭവി, പി.ജാനകി, പി.കെ.വിനോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഡി.എന്‍.രാധാകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ പി.രഘുദേവന്‍ സ്വാഗതവും കെ.ആര്‍.ജയാനന്ദ നന്ദിയും പറഞ്ഞു.

More Citizen News - Kasargod