സമന്വയ വിദ്യാഭ്യാസരംഗത്ത് സമൂഹം കരുത്താര്‍ജിക്കണം - കുമ്പോല്‍ തങ്ങള്‍

Posted on: 24 Aug 2015ദേളി: മനുഷ്യനെ നന്മയിലേക്ക് നയിക്കാനും സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്താനും മതഭൗതിക സമന്വയംകൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂവെന്ന് ജാമിഅ സഅദിയ്യ അറബിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ്.ആറ്റക്കോയതങ്ങള്‍ കുമ്പോല്‍ പറഞ്ഞു. ദേളി ജാമിഅ സഅദിയ്യ അറബിയ്യ 46-ാം വാര്‍ഷിക സനദ്ദാന സമ്മേളനവും താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ടുനേര്‍ച്ച സ്വാഗതസംഘ രൂപവത്കരണ കണ്‍വെന്‍ഷനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ മതങ്ങളും സൗഹാര്‍ദവും സ്‌നേഹവുമാണ് പഠപ്പിക്കുന്നത്, അതുള്‍ക്കൊള്ളാന്‍ മനുഷ്യര്‍ തയ്യാറാകണമെന്നും കുമ്പോല്‍ തങ്ങള്‍ പറഞ്ഞു. അലിക്കുഞ്ഞിമുസ്ലിയാര്‍ ശിറിയ പ്രാര്‍ഥന നടത്തി. എ.കെ. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഫസല്‍ക്കോയമ്മതങ്ങള്‍ കുറാ ആത്മീയ പ്രഭാഷണം നടത്തി. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ആറ്റക്കോയതങ്ങള്‍ കൊടുവള്ളി, സയ്യിദ് ഇസ്മായില്‍ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ആറ്റക്കോയതങ്ങള്‍, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ഇസ്മായില്‍ സഅദി പാറപ്പള്ളി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod