ഓണാഘോഷം

Posted on: 24 Aug 2015പിലിക്കോട്: എ.ബി.സി.കാലിക്കടവ് ഉത്രാടം നാളില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ ആറിന് ക്രോസ് കണ്‍ട്രി (എട്ട് കിലോമീറ്റര്‍), എട്ടിന് വീടുകളില്‍ പൂക്കളമത്സരം, മാവേലിയുടെ ഗൃഹസന്ദര്‍ശനം.
ഒമ്പതിന് മാവേലിയും അങ്കണവാടികുട്ടികളും തമ്മില്‍ വടംവലി. ആംഗ്യപ്പാട്ട്, കഥപറയല്‍, മിഠായിപെറുക്കല്‍, പൊട്ടാറ്റോ ഗാതറിങ്, ബലൂണ്‍ ഫൈറ്റിങ്, തൊപ്പിക്കളി, ഓര്‍മപരിശോധന, നിറംകൊടുക്കല്‍, പദ്യംചൊല്ലല്‍.
തുടര്‍ന്ന് പൊതുജനങ്ങള്‍ക്കായി ചട്ടിറൈസ്, ബക്കറ്റ് ആപ്പിള്‍, സാരിയുടുക്കല്‍, സ്ലോസൈക്കിള്‍ റെയ്‌സ്, റോപ്പ് ക്ലൈംബിങ്, സുന്ദരിക്ക് പൊട്ടുതൊടല്‍, ഓണത്തല്ല്, ഇഷ്ടികപിടിത്തം, മുട്ടയേറ്, കസേരകളി, മെുഴുകുതിരി കത്തിക്കല്‍, തൊപ്പിക്കളി, പ്രച്ഛന്നവേഷം, അടുക്കള ക്വിസ് നടക്കും.
വൈകിട്ട് അഞ്ചിന് 'ജയ് ജവാന്‍ ജയ് കിസാന്‍' സൈനിക സേവന-കാര്‍ഷിക മേഖലകളിലെ മുതിര്‍ന്ന വ്യക്തികളെ ആദരിക്കും. ചടങ്ങില്‍ എ.ബി.സി. ഫുട്‌ബോള്‍ പ്രതിഭകള്‍, എസ്.എസ്.എല്‍.സി., പ്ലസ് ടു ഉന്നതവിജയികള്‍ എന്നിവരെ ആദരിക്കും.
ആഘോഷഭാഗമായി നാടന്‍കളികള്‍ സംഘടിപ്പിച്ചു. 25-ന് വൈകിട്ട് അഞ്ചിന് ആനുകാലിക പൊതുവിജ്ഞാന ക്വിസ് നടക്കും. ക്രോസ് കണ്‍ട്രിയില്‍ പങ്കെടുക്കുന്നവര്‍ 25-ന് വൈകിട്ട് അഞ്ചിന് മുമ്പായി പേര് നല്‍കണം. ഫോണ്‍: 9447550998.

More Citizen News - Kasargod