ബിരിക്കുളം മാതൃകാ അങ്കണവാടി കെട്ടിടം തുറന്നു

Posted on: 24 Aug 2015വെള്ളരിക്കുണ്ട്: ബിരിക്കുളം അങ്കണവാടിയുടെ കെട്ടിടം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. എം.എല്‍.എ. യുടെ മണ്ഡലം വികസനനിധിയില്‍നിന്നും പരപ്പ ബ്ലോക്ക് പഞ്ചായത്തുപദ്ധതിയില്‍നിന്നും ഏഴുലക്ഷം വീതം വിനിയോഗിച്ചാണ് കെട്ടിടമൊരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാനതല അവാര്‍ഡുനേടിയ വര്‍ക്കര്‍ വി.രുക്മിണി, ഹെല്‍പ്പര്‍ പി.വി.ലീല എന്നിവരെ ആദരിച്ചു.

വി.വി.രത്‌നാവതി, സില്‍വിജോസഫ്, എം.കുഞ്ഞിമാണി, ചിത്രലേഖ, സി.എം.ഇബ്രാഹിം, രാധാമണിയമ്മ, സി.വി.ഗോപകുമാര്‍, കെ.ഭാസ്‌കരന്‍, വി.കെ.മോഹനന്‍, എസ്.കെ.ചന്ദ്രന്‍, എ.ആര്‍.വിജയകുമാര്‍, ബാബു കോഹിനൂര്‍, എം.ശശിധരന്‍, എന്‍.വിജയന്‍, പി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod