ഇരിയയില്‍ തെരുവുനായശല്യം

Posted on: 23 Aug 2015കാഞ്ഞങ്ങാട്: ഇരിയ ടൗണില്‍ രാവിലെ എത്തുന്നവര്‍ക്ക് കൈയില്‍ ഒരു വടി കരുതുന്നത് നന്നായിരിക്കും. ഇല്ലെങ്കില്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായേക്കാം.
ഇരിയ ടൗണില്‍ രാപകല്‍ഭേദമന്യേ 20-ഓളം നായകള്‍ താവളമടിച്ചിട്ട് നാളുകളേറെയായി. അതിരാവിലെ പത്രവിതരണത്തിനെത്തുന്ന കുട്ടികളുടെ നേരെ കുരച്ചുചാടുന്ന പട്ടികള്‍ വഴിപോക്കരെയും വെറുതെ വിടാറില്ല. പലരും കൈയില്‍ വടിയോ കല്ലോ കരുതിയാണ് ഇതുവഴി നടന്നുപോവുക. വാഹനയാത്രക്കാര്‍ക്ക് നേരെയും പട്ടികള്‍ ചാടാറുണ്ട്. രാവിലെ റോഡരികില്‍ ഇറക്കിയ പത്രക്കെട്ടുകള്‍ കടിച്ചുകീറിയ സംഭവങ്ങളുമുണ്ടായി.
പകല്‍സമയങ്ങളില്‍ പരിസരത്തെ പൊന്തക്കാടുകളിലും പാറപ്പുറങ്ങളിലും തമ്പടിക്കുന്ന പട്ടിക്കൂട്ടം രാവിലെയും സന്ധ്യമയങ്ങുമ്പോഴുമാണ് ടൗണിലെത്തുന്നത്. സ്‌കൂള്‍കുട്ടികള്‍ ഭയത്തോടെയാണ് ഇതുവഴിപോകുന്നത്. കോടോം-ബേളൂരിന്റെയും പുല്ലൂര്‍-പെരിയയുടെയും അതിര്‍ത്തി പ്രദേശമായതുകൊണ്ട് ഇരുപഞ്ചായത്തുകളും ഈ ഭാഗത്തെ പ്രശ്‌നങ്ങള്‍ക്ക് ചെവികൊടുക്കാറില്ല എന്നാണ് നാട്ടുകാരുടെ പരാതി.

More Citizen News - Kasargod