നാളത്തെ പൂക്കളം ഇങ്ങനെയാകാം കാന്‍വാസില്‍ പൂക്കളമൊരുക്കി വിദ്യാര്‍ഥികള്‍

Posted on: 23 Aug 2015കാഞ്ഞങ്ങാട്: പൂവിടാന്‍ പൂക്കളും പൂക്കളമൊരുക്കാന്‍ മുറ്റവുമില്ലാത്ത കാലത്ത് ഒരുപക്ഷേ പൂക്കളമൊരുക്കുന്നത് ഇങ്ങനെയാകാം. ചിത്താരി എച്ച്.ഐ. എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി കാന്‍വാസില്‍ വിവിധ വര്‍ണങ്ങള്‍ ചാലിച്ചാണ് പൂക്കളമൊരുക്കിയത്. നഗരവത്കരണത്തിന്റെ ഭാഗമായി ഓണവും ഓണപ്പൂക്കളവും ഇങ്ങനെയൊക്കെയായി മാറാമെന്ന ഓര്‍മപ്പെടുത്തലായി പൂക്കള ചിത്രങ്ങള്‍.
ഓണാഘോഷത്തിന് പ്രഥമാധ്യാപകന്‍ കെ.അബ്ദുള്‍ അസീസ്, അധ്യാപകരായ സുശീല, പുഷ്പവല്ലി എന്നിവര്‍ നേതൃത്വം നല്കി. ഓണസദ്യയുമുണ്ടായിരുന്നു.

More Citizen News - Kasargod