ഓണക്കിറ്റ് വിതരണം ചെയ്തു

Posted on: 23 Aug 2015കൊടക്കാട്: കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നന്മയുടെയും എന്‍.എസ്.എസ്സിന്റെയും നേതൃത്വത്തില്‍ ഒറോട്ടുചാല്‍ കോളനിയിലെ പത്തോളം കുടുംബങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പിലിക്കോട് പഞ്ചായത്ത് അംഗം പി.നബീസ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സി.വി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം.വിശ്വനാഥന്‍, എന്‍.എസ്.എസ്. കോ ഓര്‍ഡിനേറ്റര്‍ റെജി തോമസ് ടി., നന്മ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ശ്രീജ ഇ.വി., അജിത്ത് ഒ.എം., ഗോപകുമാര്‍ കെ., ഉല്ലാസ് സി.വി. എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod